”ഇങ്ങനെ ചാണകകുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍, ആളുകള്‍ ചിരിയായിരിക്കും…” ഒരു മറുപടി

ബാലചന്ദ്രമേനോനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ എം.എ നിഷാദ് രംഗത്ത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള മേനോന്റെ പരാമര്‍ശത്തിനാണ് നിഷാദിന്റെ മറുപടി.

എം.എ നിഷാദിന്റെ വാക്കുകള്‍:

ദേ ഇങ്ങോട്ട് നോക്കിയേ…കാര്യം നിസ്സാരമാ..പക്ഷെ പ്രശ്‌നം ഗുരുതരമാണല്ലോ മേനനേ…മേനോന്‍ തന്റ്‌റെ മണിച്ചെപ്പ് തുറന്ന്,നയം വ്യക്തമാക്കിയിട്ടുണ്ട്…

സ്വന്തമായിട്ട് കുഴപ്പമുണ്ടോ എന്ന് നാട്ടുകാരോട് ചോദിച്ചാല്‍, ഇങ്ങനെ ചാണകകുഴിയില്‍ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാല്‍,ആളുകള്‍ ചിരിയോട് ചിരിയായിരിക്കും…

അവര്‍ ചിലപ്പോള്‍ വിചാരണയും ചെയ്യും..മേനോന്‍ പണ്ടേ പൈങ്കിളി കഥയില്‍ മിടുക്കനായത് കൊണ്ട്,കേരളത്തില്‍ ഈ വക ജല്പനങ്ങളൊക്കെ കേള്‍ക്കാത്ത ശബ്ദങ്ങളുമായിരിക്കും…

പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസര്‍ത്ത് നടത്തുന്ന മേനന്‍ ഒന്നു വിശദീകരിക്കാമോ…ഒരു ജനതയുടെ അതി ജീവനത്തിന്റ്‌റെ പ്രശ്‌നമാണിത് മേനോനേ..

ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതി,ഭരണഘടനക്ക് വിരുദ്ധമായി,ഒരു മതത്തേ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തേ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ ? അതിന് മാത്രം ഉത്തരം തന്നാല്‍ മതി..
ദാറ്റ്‌സ് ആള്‍ യുവര്‍ ഓണര്‍

NB
പട്ടും വളയും നേടിയെടുക്കാന്‍ ,വെറും ഒറ്റ് കാരന്റ്‌റെ റോള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല…

ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റ്‌റെ ഇടക്ക് കോലിട്ട് ഇളക്കരുതേ…ജനം താരാട്ട് പാടി ഉറക്കും,ജന്മാന്തരങ്ങളോളം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News