കിഫ്ബിക്കെതിരെയുളള പ്രതിപക്ഷ ആരോപണം നിക്ഷേപകരെ അകറ്റും: മുഖ്യമന്ത്രി

കേരള വികസനത്തിന് സഹായകമാകുന്ന കിഫ്ബി പദ്ധതിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നിലപാട് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ലക്ഷ്യമിട്ടതെങ്കില്‍ ഇതുവരെ 54,391.47 കോടി രൂപയുടെ 679 പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. ഇത് മറച്ചുവച്ചാണ് കിഫ്ബിയെ അപഹസിക്കുന്നത്.ലൈഫ് പദ്ധതിയില്‍ 1,85,000 വീട് പൂര്‍ത്തിയായി. കേരള പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ലഭിച്ച 4509.58 കോടി രൂപയില്‍ 2630.69 കോടി രൂപ അനുവദിച്ചു.

ലോക കേരള സഭയുടെ പേരില്‍ പ്രവാസികളെ അപമാനിക്കുന്നതില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ഒട്ടേറെ പ്രവാസികള്‍ കിഫ്ബിയില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകുന്നുണ്ട്. സുതാര്യതയും വിശ്വാസ്യതയുമാണ് ഇതിനു കാരണം. സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ ആരോപണം നിരന്തരം സൃഷ്ടിക്കുന്നത് നിക്ഷേപകരെ അകറ്റും. പ്രവാസി ക്ഷേമത്തിനാണ് ലോക കേരളസഭ തുടങ്ങിയത്. അതിനെതിരായ നിലപാട് പ്രതിപക്ഷം അവസാനിപ്പിക്കണം. കേരളത്തിന്റെ നിലനില്‍പ്പിന് വലിയ കരുത്തുപകരുന്ന പ്രവാസികള്‍ക്ക് സൗകര്യമൊരുക്കുന്നത് ധൂര്‍ത്തല്ല. ആദ്യ ലോക കേരളസഭയ്ക്ക് 2.32 കോടിരൂപ മാത്രമാണ് ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News