ചൈനയില്‍ മരണം വര്‍ദ്ധിക്കുന്നു ; ജപ്പാന്‍ കപ്പലിലും 10 പേര്‍ക്ക് കൊറോണ

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 565 ആയി. 24,324 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 2,52,154 പേര്‍ നിരീക്ഷണത്തില്‍ ചൊവ്വാഴ്ച മാത്രം ചൈനയില്‍ 65 പേര്‍ മരിക്കുകയും 3887 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കൊറണവൈറസ് ബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി ചൈനയില്‍ രൂക്ഷമാകുന്നു. വൈറസ് ബാധ പടര്‍ന്നു തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ മാത്രം 73 പേരാണ് വിവിധ സ്ഥലങ്ങളില്‍ മരിച്ചത്. അതിനിടെ വൈറസ് ബാധയേറ്റ് കൂടുതല്‍ പേര്‍ എത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ പല പ്രവിശ്യകളിലെയും ആശുപത്രികളില്‍ കിടക്കയില്ലാതെയുമായി. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചൈനയില്‍ കൊറോണോ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 563 ആയി. 2987 പേര്‍ക്ക് പുതുതായി വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സ്ഥിരികരിച്ചു. ഇന്നലെ ഉണ്ടായ 73 മരണങ്ങളില്‍ 70 ഹുബെയ് പ്രവിശ്യയില്‍നിന്നാണ്. ഹുബെയ് പ്രവിശ്യയില്‍നിന്നാണ് ഇപ്പോള്‍ കൂടുതല്‍ മരണങ്ങളും രോഗ ബാധയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ ആകെ 28000 ആളുകള്‍ക്ക് കൊറോണവൈറസ് ബാധയുണ്ടായാതായാണ് ഇതുവരെ സ്ഥിരികരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here