അമ്മയെ കുത്തിക്കൊന്ന ശേഷം അമൃത പോയത് ആന്‍ഡമാനില്‍ അവധിക്കാലം ചെലവഴിക്കാന്‍; ഒടുവില്‍ സംഭവിച്ചത്

ബംഗളൂരു: അമ്മയെ കുത്തിക്കൊന്ന ശേഷം ആന്‍ഡമാന്‍ നിക്കോബാറില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ മകള്‍ അറസ്റ്റില്‍.

ഫെബ്രുവരി രണ്ടിനാണ് 52 വയസ്സുകാരിയായ നിര്‍മലയെ മകള്‍ അമൃത കുത്തിക്കൊലപ്പെടുത്തിയത്. സഹോദരന്‍ ഹരീഷിനെയും കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.

ശേഷം ആണ്‍സുഹൃത്തായ ശ്രീധര്‍ റാവുവിനൊപ്പം അമൃത ആന്‍ഡമാനിലേക്ക് കടക്കുകയായിരുന്നു. ഇരുവരെയും പോര്‍ട്ട് ബ്ലെയറില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ശ്രീധര്‍ റാവുവിന് കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

ആന്‍ഡമാന്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയ ശേഷം പോര്‍ട്‌ബ്ലെയറിലെത്തിയാണ് കര്‍ണാടക പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News