വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കില്ല; കേന്ദ്രവാദം തളളി സുപ്രീം കോടതി

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള്‍ പരിഗണിച്ച് വനിതകള്‍ക്ക് കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര വാദത്തെ അംഗീകരിക്കാതെ സുപ്രീം കോടതി. സ്ത്രീകള്‍ക്ക് യുദ്ധ ഇതര മേഖലകളില്‍ കമാന്‍ഡര്‍ പോസ്റ്റ് നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സൈന്യത്തിന്റെ തന്നെ യുദ്ധ ഇതര മേഖലകളായ എന്‍.സി.സി, സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വനിതകളെ കമാന്‍ഡര്‍ പോസ്റ്റിലേക്ക് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.

ബുധനാഴ്ച്ച വനിതാ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്ന കോടതിയില്‍ വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ പുരുഷ പട്ടാളം മാനസികമായി തയ്യാറല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. യാഥാസ്ഥിത ചുറ്റുപാടില്‍ നിന്നും വരുന്ന പുരുഷ പട്ടാളത്തിന് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News