വിജയ്, രജനീകാന്ത്,സന്ദീപ് വാര്യര്‍

മാസങ്ങള്‍ക്ക് മുന്‍പാണ് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ നടികളെ ഭീഷണിപ്പെടുത്തിയത് .പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം മിണ്ടിയാല്‍ നിങ്ങളുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തും എന്നായിരുന്നു ഭീഷണി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ നടികള്‍ പങ്കെടുത്തതാണ് സന്ദീപ് വാര്യരെ പ്രകോപിപ്പിച്ചത്. അന്ന് അത് ആരും വലിയ കാര്യമായി എടുത്തില്ല. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞ ഒരു വിടുവായത്തം എന്നാണ് നാം കണക്കാക്കിയത്. എന്നാല്‍ അതല്ലസ്ഥിതി എന്ന് ഓരോ നിമിഷവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും
കേസില്‍ കുടുക്കിയും ജയിലിലടച്ചും അടിച്ചമര്‍ത്തുക എന്നതാണ് ഒരു ഫാസിസ്റ്റ് ഭരണത്തിന്റെ ഭരണ രീതി. ഇത് ബി ജെ പിയുടെ രഹസ്യ അജണ്ടയുമാണ്. അത് സംഘപരിവാര്‍ പുത്രന്‍മാര്‍ക്ക് അറിയാം. അത് രഹസ്യവുമായിരുന്നു. അതാണ് സംഘപരിവാര്‍ പുത്രനായ സന്ദീപ് വാര്യരില്‍ നിന്നും പുറത്തേക്ക് വന്നത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നത് സംഘപരിവാര്‍ രീതിയാണ്.സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News