വേണ്ടത് കോടികള്‍; കേന്ദ്രം നല്‍കിയത് 1000 രൂപ

പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ കാത്തിരുന്നത്. എന്നാല്‍ കേരളം എന്ന സംസ്ഥാനം ഇന്ത്യയിലുണ്ട് എന്ന പരിഗണന പോലും ബിജെപി സര്‍ക്കാര്‍ കാണിച്ചില്ല. കേരളത്തിന്റെ നികുതി വരുമാനത്തില്‍ നിന്ന് 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പ്രളയ ദുരിതാശ്വാസം തന്നില്ല. പ്രളയത്തിന് അനുവദിച്ച അരിയുടെ പണം തിരിച്ച് ചോദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വന്ന വിമാനങ്ങളുടെ വാടക നല്‍കണമെന്ന ഇണ്ടാസ് വന്നു. പക്ഷെ എത്ര പട്ടിണിക്കിട്ടാലും കേരളം മുട്ടുമടക്കില്ല എന്നാണ് കേരളം പ്രഖ്യാപിച്ചത്. അതിനിടെയാണ് പൊതുബജറ്റിനോടപ്പമുള്ള റയില്‍വെ ബജറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. റെയില്‍വെ വികസനത്തിനും കേരളത്തിന് കേന്ദ്രം ഒന്നും അനുവദിച്ചില്ല എന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബജറ്റ് രേഖകള്‍ അനുസരിച്ചു കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കലിനു മാത്രമാണു ചെലവാക്കാന്‍ കഴിയുന്ന പണമുളളത്. കോട്ടയം പാത ഇരട്ടിപ്പിക്കലിനു 88 കോടി രൂപയും അമ്പലപ്പുഴ- ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിനു 14 കോടി രൂപയും ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News