‘ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം തോന്നുന്നു’; പിന്തുണയുമായി ഹരീഷ് പേരടി

തമിഴ് നടന്‍ ദളപതി വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുകയാണ്. ഇതിന്റെ ഭാഗമായി വിജയിയുടെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ രീതിയില്‍ ശബ്ദമുയര്‍ത്തിയ വിജയിയെ ഏതുരീതിയിലും അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഇപ്പോള്‍ മലയാള സിനിമ നടന്‍ ഹരീഷ് പേരടിയും താരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്നാണ് പേരടി പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here