നാലാം ക്ലാസുകാരി അഭിരാമി മന്ത്രി കടകംപള്ളി സുരേന്ദ്രനയച്ച കത്തില്‍ ഉടന്‍ നടപടി

നാലാം ക്ലാസുകാരി മന്ത്രി കടകംപള്ളി സുരേന്ദ്രനയച്ച കത്തില്‍ ഉടന്‍ നടപടി. സ്കൂളിലേയ്ക്കു പോകുന്ന വ‍ഴിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു കത്ത്. കത്തയച്ച അഭിരാമിയെ കാണാന്‍ തിരുവനന്തപുരം മേയറും മേയറും കുട്ടിയുടെ വീട്ടിലെത്തി

സ്കൂളിൽ പോകുന്ന വഴിക്കു സമീപം മാലിന്യങ്ങൾ നിറയുകയും കാടുപിടിക്കുകയും ചെയ്തതോടെയാണ് അഭിരാമി ഇങ്ങനെ ഒരു കത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനയചത്.

നാലാം ക്ലാസുകാരിയുടെ നിഷ്കളങ്കതയും വിഷയത്തിലെ ഗൗരവവും കണക്കിലെടുത്ത് മന്ത്രി കത്തപ്പോൾ തന്നെ തിരുവനന്തപുരം കോർപറേഷൻ മേയർക്ക് കൈമാറി.

ഉടൻ തന്നെ കോർപറേഷൻ ജീവനക്കാർ വഴിയിലെ മാലിന്യം നീക്കം ചെയ്യുകയും സ്ഥലം വൃത്തിയാക്കുകയുംചെയ്തു. ഒപ്പം തന്നെ മേയറും ആ നാലാം ക്ലാസുകാരിയെ കാണാൻ അവളുടെ വീട്ടിലെത്തി.

പ്രശ്നങ്ങളെല്ലാം ചേദിച്ചറിഞ്ഞതിനു ശേഷം അല്‍പ്പനേരം വീട്ടില്‍ ചിലവ‍ഴിച്ചാണ് മേയര്‍ മടങ്ങിയത്.

ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയാണ് അഭിരാമി. അവള്‍ക്കിപ്പോള്‍ സ്കൂളിൽ പോകാൻ നല്ല സുരക്ഷിതമായ റോഡുണ്ട്.

ഉടൻ തന്നെ സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും. തന്റെ കത്ത് മന്ത്രി പരിഗണിച്ചതിന്റെയും.മേയർ നേരിട്ടു തന്നെ വീട്ടിലെത്തിയതിന്റെയും സന്തോഷത്തിലാണ് അവളിപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here