ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടകരംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം

ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന നാടക രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം.

മധ്യപ്രദേശിലെ മന്ദ്‌സൗറിലെ ഭോലിയ ഗ്രാമത്തിലെ ശ്രേയാന്‍ഷ് എന്ന വിദ്യാര്‍ഥിയാണ് ദാരുണമായി മരണപ്പെട്ടത്.

സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിന്റെ ജീവിതം ചിത്രീകരിക്കുന്ന സ്‌കൂള്‍ നാടകത്തില്‍ വിദ്യാര്‍ഥി ഓഫിസറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് നാടകത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ കാണുന്നതിനിടെയാണ് സംഭവമുണ്ടായത്.

വീഡിയോ കാണുന്നതിനിടെ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്നത് കുട്ടി അനുകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here