സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്കായി പുതിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേയ്ക്കായി പുതിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലളാഗ് ഓഫ് ചെയ്തു. 202 പുതിയ ബൊലേറൊ ടു വീല്‍ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ വാഹനങ്ങള്‍ ആവശ്യമായി വന്നതോടെയാണ് 202 പുതിയ ബോലേറോ കാറുകള്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്.

സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് വാഹനങ്ങള്‍ വാങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനത്തിന്‍റെ താക്കോല്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ വച്ചു കൈമാറി.

എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനങ്ങള്‍ സേനയുടെ ഭാഗമാക്കിയത്.നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

ഇതോടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കുറഞ്ഞത് രണ്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ടാകും. 10 കൊല്ലവും അതില്‍ കൂടുതലും പഴക്കമുള്ള വാഹനങ്ങള്‍ ഇനി മുതല്‍ ഒരു പോലീസ് സ്റ്റേഷനിലും ഉണ്ടാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News