നെഹ്രുവിനെ ചാരി നരേന്ദ്ര മോഡി പൗരത്വ ബില്ലിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു; ഇത് ചരിത്രനിഷേധം: പി രാജീവ്

ജവഹര്‍ലാല്‍ നെഹ്രുവിനെ ചാരി പൗരത്വ ബില്ലിനെ ന്യായീകരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം ചരിത്രനിഷേധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലാണ് രാജീവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ :

ജവഹര്‍ലാല്‍ നെഹ്രുവിനെ ചാരി നരേന്ദ്ര മോഡി പൗരത്വ ബില്ലിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. നെഹ്രു ഹിന്ദു രാഷ്ട്രത്തിന്റെ വക്താവായിരുന്നോ അതുകൊണ്ടാണോ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് മാത്രം പാക് പ്രധാനമന്ത്രിയായിരുന്ന ലിയാഖാത്ത് അലി ഖാനുമായി ഒപ്പിട്ട സന്ധിയില്‍ പരാമര്‍ശിച്ചതെന്നും മോഡി ചോദിക്കുകയുണ്ടായി.

ട്യൂബ് ലൈറ്റ് ആയതുകൊണ്ടോ അല്ലെങ്കില്‍ 1991 മുതല്‍ നെഹ്രുവിനെ കയ്യൊഴിഞ്ഞതുകൊണ്ടോ ആയിരിക്കാം കോണ്‍ഗ്രസ് എംപി മാര്‍ ആരും തന്നെ ശക്തമായി പ്രതിഷേധിച്ചതായി മാധ്യമങ്ങളില്‍ കണ്ടില്ല.എന്തുകൊണ്ട് ലിയാഖാത്ത് ഖാനുമായ കരാറില്‍ നെഹ്രു മതന്യൂനപക്ഷങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലളിതമായിരുന്നു.

ആ കരാര്‍ ഇരു രാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു എന്നതായിരുന്നു. കരാറിന്റെ ആദ്യത്തെ വാചകത്തില്‍ തന്നെ പൗരത്വത്തിന് വിവേചനം പാടില്ലെന്നും പ്രഖ്യാപിക്കുന്നു; ‘The Government of India and Pakistan solemnly agree that each shall ensure to the minorities through out the territories complete equality of citizenship irrespective’ of religion …….’ മതമേതായാലും ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിന്റെ കാര്യത്തില്‍ തുല്യത ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്നതടക്കമുള്ള കരാര്‍ എങ്ങനെയാണ് അസമത്വത്തിന്റെ പൗരത്വ നിയമത്തിന് ന്യായീകരണമാകുന്നത്.

ഈ കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം മറ്റൊരു ഭാഗമാണ്.യഥാര്‍ത്ഥത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കണമെന്ന ചിലരുടെ ആവശ്യത്തെ ഭരണഘടന അസംബ്ലിയില്‍ എതിര്‍ക്കുകയാണ് നെഹ്രു ചെയ്തത്.

പാകിസ്ഥാനില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന ചര്‍ച്ചയില്‍ മുസ്ലീം വിഭാഗത്തെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സുകാരായ ചില അംഗങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. 1949 ആഗസ്റ്റ് 12ന് നടന്ന ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പറഞ്ഞു. ‘ Now I find that most of the arguments have taken place in regard to people who are the victims in some way or other of partition. I do not think it is possible for you to draft anything, whatever meticulous care you might exercise which could fit in with a very difficult and complicated situation that has arisen, namely, the partition. One has inevitably to do something which involves the greatest amount of justice to our people and which is the most practical solution of the problem. You cannot in any such provision lay down more or less whom you like and whom you dislike; you have to lay down certain principles, but any principles that you may lay down is likely not to fit in with a number of cases.

Now, all these rules naturally apply to Hindus, Muslims and Sikhs or Christians or anybody else. You cannot have rules for Hindus, for Muslims or for Christians only. It is absurd on the face of it ‘
തിരിച്ചുവരുന്നവരില്‍ ഭൂരിപക്ഷം ഹിന്ദുക്കളായിരിക്കാം എന്ന് നെഹ്രു പറഞ്ഞു.

പക്ഷേ, മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ കഴിയില്ലെന്നാണ് നെഹ്രു പറഞ്ഞത്. നമ്മുടെ ഇഷ്ടവും അനിഷ്ടവും പ്രശ്‌നമല്ലെന്ന് കൂടി നെഹ്രു പറഞ്ഞത്.ഇന്നത്തെ കാലത്ത് ചരിത്രം ഒരു സമരായുധമാണ്.

52 കോണ്‍ഗ്രസ്സ് എംപിമാര്‍, നെഹ്രു കടുംബത്തിന്റെ പിന്‍മുറക്കാര്‍ ഉള്‍പ്പെടെ ഇതെല്ലാം കേട്ട് ഇരിക്കുന്നതാണ് ജനാധിപത്യത്തിന്റെ ശാപം. പ്രസിഡന്റ് ഗാന്ധിയെ തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രധാനമന്ത്രി നെഹ്രുവിനെ കൂട്ടുപിടിക്കുന്നു, അതെല്ലാം കണ്ട് ആസ്വദിച്ചതിനു ശേഷം കേരളത്തില്‍ വന്ന് ലോംഗ് മാര്‍ച്ചും മുഖ്യമന്ത്രി അധിക്ഷേപവും … എന്തു പറയാന്‍….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News