സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. ഈ സര്‍ക്കാറിന്റെ എറ്റവും നല്ല വര്‍ഷമായിരിക്കും വരാന്‍ പോകുന്നത്.

പരമ്പരാഗത മേഖലയില്‍ ശ്രദ്ധിക്കുന്ന സര്‍ക്കാരാണ് ഇത്. ഈ സര്‍ക്കാരിന്റെ കണ്ണഞ്ചിപ്പിക്കുന്ന പലനേട്ടങ്ങളും പരമ്പരാഗത മേഖലയിലായിരിക്കും.

സംസ്ഥാനം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് മധുരം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് വിയിരുത്തേണ്ടിവരുമോ എന്ന ചോദ്യത്തിന് എല്ലാ ബജറ്റുകളും ജനങ്ങല്‍ മധുരം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കാറെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അധിക മധുരം ചേര്‍ക്കാന്‍ ശ്രമിക്കാറില്ലെന്നും ധനമന്ത്രി പ്രതികരിച്ചു.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്നും. 1500 കോടിയുടെ ചെലവുചുരുക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നും എന്നാല്‍ സാധാരണക്കാരനുമേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നിലയിലായിരിക്കില്ല പദ്ധതികളെയും ബാധിക്കില്ല.

കാര്‍ഷിക മേഖലയില്‍ നമ്മള്‍ പലയിടത്തും സ്വയം പര്യാപ്തരായിട്ടുണ്ട് പ്രളയം ഇല്ലായിരുന്നുവെങ്കില്‍ നമ്മള്‍ കുറച്ചുകൂടി ഈ മേഖലയില്‍ മുന്നോട്ടുപോയേനെയെന്നും തോമസ് ഐസക് ബജറ്റിന് മുന്നോടിയായി പ്രതികരിച്ചു.

തൊഴിലില്ലായ്മാ നിരക്ക് കുറച്ചധികം കാലമായി സ്ഥിരത കൈവരിച്ചിട്ടുണ്ട് തീര്‍ച്ചയായും അത് കുറച്ചുകൊണ്ടുവരാന്‍ കഴിയും.

തീര്‍ച്ചയായും കേരളത്തിന്റെ തൊഴിലില്ലായ്മാ നിരക്കില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ബജറ്റായിരിക്കും ഇതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News