കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍; എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു; ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും; ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി; രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍ നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നുവെന്നും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്ക്.

500 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി ഐസക് പറഞ്ഞു.

2020-21ല്‍ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. കിഫ്ബിയുടെ ആകെ അടങ്കല്‍ 54,678 കോടി രൂപയാണ്. 13,618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു. 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 2020-21ല്‍ 2.5 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും. തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും. ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു. കേരളം കൂടുതല്‍ നിക്ഷേപ സൗഹൃദമാകുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News