കൊച്ചി മെട്രോ വിപുലീകരിക്കും; 3025 കോടി

തിരുവനന്തപുരം: കൊച്ചി മെട്രോ വിപുലീകരണം പ്രഖ്യാപിച്ച് ബജറ്റ്.

പേട്ടയെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട മെട്രോ പാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും.

നിലവില്‍ തൈക്കൂടം വരെയാണ് സര്‍വീസ്. തൈക്കൂടത്തെ പേട്ടയുമായി ബന്ധിപ്പിച്ചുകൊണ്ടുളള പാതയുടെ വികസനം അടുത്ത് തന്നെ പൂര്‍ത്തിയാകും. ഇതിന്റെ തുടര്‍ച്ചയായി തൃപ്പൂണിത്തുറയുമായി ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട റെയില്‍പാത ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.

കൊച്ചിയുടെ ഭരണസിരാകേന്ദ്രമായ കാക്കനാടിലൂടെ കടന്നുപോകുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം- ഇന്‍ഫോപാര്‍ക്ക് പാതയുടെ വികസനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

മെട്രോ വിപുലീകരണത്തിനായി 3025 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News