കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.

കിഫ്ബി വഴി 20 ഫ്‌ളൈ ഓവര്‍ നിര്‍മിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബി ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ 74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും 4383 കോടിയുടെ കുടിവെള്ള പദ്ധതികളും നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4 ലക്ഷം ച. അടി സാംസ്‌കാരിക സ്ഥാപനങ്ങള്‍, 46 ലക്ഷം ച.അടി വരുന്ന ആശുപത്രികെട്ടിടങ്ങള്‍, ഒരു ലക്ഷം വീട്, ഫ്‌ളാറ്റ് നിര്‍മിക്കും.

ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ നല്‍കുമെന്നും ഐസക് വ്യക്തമാക്കി.

വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here