വനിതാ ക്ഷേമത്തിന് നിരവധി പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി തോമസ് ഐസക്ക്.

സ്ത്രീകള്‍ക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകള്‍ക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News