ഊബര്‍ മാതൃകയില്‍ പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തും

തിരുവനന്തപുരം: പഴങ്ങളും പച്ചക്കറികളും ഊബര്‍ മാതൃകയില്‍ വീട്ടിലെത്തിക്കുന്ന സംവിധാനമുണ്ടാക്കുമെന്ന് ബജറ്റില്‍ മന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഊബര്‍ മാതൃകയില്‍ ശൃംഖലയുണ്ടാക്കി വിപണനം ചെയ്യുമെന്ന് തോമസ് ഐസക് പറഞ്ഞു.

ഇരുപതിനായിരം ഏക്കറില്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. പുരയിട കൃഷിക്കായി പതിനെട്ടു കോടി വകയിരുത്തി. നാളീകേര ഉത്പാദനം വര്‍ധിപ്പിക്കും.

കൃഷി വ്യാപിപ്പിക്കുന്നതായി ഓരോ വാര്‍ഡിലും 75 തെങ്ങിന്‍ തൈകള്‍ വീതം നല്‍കും. നാളീകേരത്തിന്റെ വില കൂട്ടാനും നടപടിയെടുക്കുമെന്ന് മന്ത്രി ഐപറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here