ആരോഗ്യമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍; നഴ്‌സുമാര്‍ക്ക് വിദേശജോലി നേടാനായി ക്രാഷ് കോഴ്‌സ്

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്.

പതിനായിര നഴ്‌സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്‌സ് നടത്തും. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മാത്രമല്ല, ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേക്ക് കടക്കുകയാണ്. കാന്‍സറിനുള്ള മരുന്നിന്റെ വില കുറയ്ക്കാനാകുമെന്നും കാരുണ്യ ആനുകൂല്യങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel