ഇതാണ് കേരള ബജറ്റിന്റെ മുഖചിത്രം; നിങ്ങള്‍ മായ്ക്കാന്‍ ശ്രമിക്കുന്തോറും ഞങ്ങള്‍ തെളിമയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും

തിരുവനന്തപുരം: പ്രശസ്ത പെയിന്ററും ഇല്ലസ്‌ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധി ഹിംസ എന്ന ചിത്രമായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റിന്റെ കവര്‍ ചിത്രം.

ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയതെന്ന് തോമസ് ഐസക് പറയുന്നു.

സംസ്ഥാനസര്‍ക്കാരിന്റെ ‘രക്തസാക്ഷ്യം’ എന്ന സോവനീറിന്റെ കവര്‍ ചിത്രവും ഇതു തന്നെയായിരുന്നു.

ബജറ്റില്‍ സമകാലികപ്രസക്തവുമായ ചിത്രങ്ങള്‍ തോമസ് ഐസക് ഉപയോഗിക്കുന്നത് പതിവാണ്. ശബരിമല പ്രതിഷേധം കത്തിയ കഴിഞ്ഞ ബജറ്റ് കാലത്ത്, പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് ആനയിക്കുന്ന അയ്യങ്കാളിയുടെ ചിത്രമായിരുന്നു തോമസ് ഐസക് കവര്‍ ചിത്രമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം.
രണ്ടാം സ്വാതന്ത്ര്യസമരമാണ് നടക്കുന്നതെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പരാമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ച് സമരം നടത്തിയത് രാജ്യത്തിന് ആവേശം പകര്‍ന്നു. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയാണെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലാണ്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധത്തിന് രംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News