വായു മലിനീകരണത്തിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ പോക്കറ്റ് മണി ഉപയോഗപ്പെടുത്തി കോളേജ് കുട്ടികൾ

ബംഗളൂരു: വായുമലിനീകരണം സാധാരണ ജീവിതത്തെ അസഹ്യമായി ബാധിച്ചതിനെത്തുടർന്ന് ഒരു പറ്റം കോളേജ് വിദ്യാർഥികൾ വ്യത്യസ്തമായൊരു കാമ്പയിനിനുമായി രംഗത്ത്. തങ്ങളുടെ പോക്കറ്റ് മണി സ്വരൂപിച്ച് ഓക്സിജൻ മാസ്ക് വാങ്ങി നാട്ടുകാർക്ക് സൗജന്യമായി നൽകുക എന്ന കാമ്പയനിംഗാണ് കോളജ് വിദ്യാർഥികൾ നടത്തിയത്.

അതോടൊപ്പം അവയർനസ് വാഹന പ്രചരണ ജാഥയും നടന്നു. ബംഗളൂരുവിലെ ഹെന്നർ, നാരായൺ പുര- കോതനുർ പ്രദേശത്തെ ജനങ്ങളാണ് കഴിഞ്ഞ ഒന്നര വർഷമായി പൊടിപടലം മൂലമുള്ള വായു മലിനീകരണത്താൽ ദുരിതം അനുഭവിക്കുന്നത്.

ഈ പ്രദേശത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികാരികാരികൾക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

ഇതിനിടയിൽ ജലസേചന വകുപ്പ് (ബി ഡബ്ലു എസ് എസ് ബി ) പൈപ്പ് ഇടാനായി റോഡ് കുഴിക്കുക കൂടെ ചെയ്തതോടെ പൊടിപടലങ്ങളാൽ സാധാരണ ജീവിതം കൂടുതൽ ദുഷ്കരമായി.

കെ. നാരയണപുര ക്രോസിൽ ഇന്നലെ ആയിരുന്നു ബോധവത്കരണ വാഹന ജാഥ വിദ്യാർഥികൾ നടത്തിയത്. കാമ്പയിനിംഗിന്റെ ഭാഗമായി വിദ്യാർഥികൾ പരിസര പ്രദേശങ്ങളിലെ ജനങ്ങൾ ശ്വാസോഛ്വാസ സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പoനവും നടത്തി.

പൊടി നിറഞ്ഞ വായു നിരന്തരമായി ശ്വസിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് വലിവ്, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. ത്വക്ക് രോഗം, കണ്ണിന് ഇൻഫെക്ഷൻ തുടങ്ങിയ അലർജി പ്രശ്നങ്ങളിലേക്കും ജനങ്ങളെ തള്ളി വിടുന്നതായും പ0നത്തിൽ തെളിഞ്ഞു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നത് 10 വയസിൽ താഴെയുള്ള കുട്ടികളിലും 50 വയസിൽ കൂടുതലുള്ള മുതിർന്നവരിലുമാണെന്ന് പ്രദേശത്തെ ഡോക്ടർ സാക്ഷ്യപ്പെടുത്തി.

ആസ്മ, ജലദോഷം, കഫക്കെട്ട്, തുമ്മൽ തുടങ്ങിയ അലർജി പ്രശ്നങ്ങളാണ് ഇവർക്ക് കണ്ടുവരുന്നതെന്ന് കോതനൂർ അവ് ഹിത ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയറിലെ ഡോ. രാം കുമാർ പറഞ്ഞു.

പൊടിപടലം നിറഞ്ഞ അന്തരീക്ഷo മൂലമുള്ള പ്രശ്നങ്ങളെ തുടർന്നുള്ള രോഗങ്ങളാൽ ഓരോ മാസവും 1500 പേരെങ്കിലും ചിക്സ തേടാറുണ്ടെന്ന് കോതനൂർ ക്രാറ്റിസ് ആശുപത്രി വൃത്തങ്ങളും അറിയിച്ചു.

പ്രദേശത്തെ വ്യാപാരികളും കടുത്ത പ്രശ്നത്തിലാണെന്ന് വിദ്യർഥികൾ നടത്തിയ പoനത്തിൽ തെളിഞ്ഞു. വ്യാപരം കുത്തനെ ഇടിഞ്ഞതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തി. എ ടി എം സെക്യൂരിറ്റികളും സ്ഥാപന ജീവനക്കാരും ആരോഗ്യ പ്രശ്നം നേരിടുന്നു.

ഈ പ്രശ്നങ്ങളിലേക്കെല്ലാം അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ് ബംഗളൂരു ക്രിസ്തു ജയന്തി കോളജ് ബിഎ ജേർണലിസം വിദ്യാർഥികൾ വേറിട്ട കാമ്പയിനിംഗുമായി രംഗത്തെത്തിയത്.

ഓരോ മാസ്ക് നൽകിയതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും അധികാരികളുടെ ഇടപെടലിലൂടെയേ ശാശ്വത പരിഹാരമുണ്ടാകൂ എന്നും ക്രിസ്ത ജയന്തി കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റ് അംഗമായ ഡോ. ജൂബി തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here