പൊതുവിദ്യാഭ്യാസമേഖലയില്‍ പുത്തനുണര്‍വ്; അക്കാദമിക നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വന്‍പദ്ധതികള്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുത്തനുണര്‍വുണ്ടായെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്.

പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ അഞ്ചുലക്ഷത്തോളം കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ആകെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായി. 2016 വരെ ഈ എണ്ണം തുടര്‍ച്ചയായി കുറയുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 499450 കുട്ടികള്‍ കുറയുകയാണുണ്ടായത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ ഉണര്‍വ്വിന്റെ പ്രധാന ഘടകം പൊതുവിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങളുടെ വിപുലീകരണമാണ്.

കുട്ടികളുടെ സര്‍ഗ്ഗാത്മക പരിപോഷിപ്പിക്കുന്നതരത്തില്‍ പൊതുവിദ്യാലയങ്ങള്‍ നവീകരിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കിഫ്ബി, പ്ലാന്‍ ഫണ്ട്, എംഎല്‍എ, എംപി ഫണ്ടുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുടങ്ങിയവയില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപയുടെ 80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്നത്. ഈ നവീകരണത്തിന് ചരിത്രത്തില്‍ സമാനതകളില്ല.

എയ്ഡഡ് സ്‌കൂളുകളില്‍ ചലഞ്ച് ഫണ്ടായി 20 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി 2020-21ലും തുടരും. പൊതുവിദ്യാഭ്യാസ മേഖലയുടെ മൊത്തം അടങ്കല്‍ 19130 കോടി രൂപയാണ്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും അനുബന്ധ വിദ്യാഭ്യാസ പരിപാടികള്‍ക്കുള്ള എല്ലാ സ്‌കീമുകളും തുടരും.

  • പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണീച്ചറിനു വേണ്ടിയുള്ള ഒരു സ്‌കീമിനു രൂപം നല്‍കുന്നതാണ്.
  • പഴയ ഫര്‍ണീച്ചറുകള്‍ പുനരുപയോഗിക്കും.
  • ഘട്ടം ഘട്ടമായി മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും.
  • സ്‌കൂള്‍ ക്ലസ്റ്ററുകളില്‍ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് സ്‌കീമിന് രൂപം നല്‍കും.
  • ശ്രദ്ധ സ്‌കീമുകള്‍ വിപുലീകരിക്കും.
  • ലാബുകള്‍ നവീകരിക്കും.
  • സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തുന്നു.
  • പ്രതിഭാതീരം പദ്ധതി വ്യാപിപ്പിക്കും.
  • പ്രീ-പ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ വര്‍ദ്ധിപ്പിക്കുന്നു.
  • പാചകത്തൊഴിലാളികളുടെ കൂലി 50 രൂപ ഉയര്‍ത്തുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News