ബജറ്റ്: പ്രതികരണവുമായി എംഎ യൂസഫലി

കേരള ബജറ്റില്‍ പ്രതികരണവുമായി പ്രവാസി വ്യവസായി എംഎ യൂസഫലി.

ദീര്‍ഘവീക്ഷണമുള്ള പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് യൂസഫലി പറഞ്ഞു.

വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികമേഖലയിലെ നവോത്ഥാനം, വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ വര്‍ധന, പൈതൃക സംരക്ഷണം തുടങ്ങിയ നിരവധി പുരോഗമനപരമായ പദ്ധതികള്‍ക്കൊപ്പം പ്രവാസികള്‍ക്ക് ക്ഷേമത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് വളരെ സന്തോഷം നല്‍കുന്ന കാര്യമായി വിലയിരുത്തുന്നു.

90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമ പരിപാടികള്‍ക്കായി നീക്കി വച്ചത് നല്ല പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ലോക കേരളസഭയ്ക്ക് 12 കോടിയുടെ വകയിരുത്തല്‍ സന്തോഷം നല്‍കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News