ഹണിട്രാപ്പ്; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി അറസ്റ്റില്‍; പ്രവാസി ബിസിനസുകാരനായ യുവാവിനെ കുരുക്കിയത് ഇങ്ങനെ

കൊച്ചി: ബിസിനസുകാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കാറും മൊബൈലും തട്ടിയെടുത്ത കേസില്‍ സിനിമാ സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ അറസ്റ്റില്‍.

യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌ന ചിത്രമെടുത്ത് ബ്ലാക്‌മെയിലിംഗ് നടത്തി പണവും കാറും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തെന്ന കേസിലാണ് ജൂലിയുടെ അറസ്റ്റ്. ജൂലിക്കൊപ്പം സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തില്‍ കെ.എസ്.കൃഷ്ണകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലിയുടെ കുരുക്കില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ:

ജൂലിയുടെ ക്ഷണപ്രകാരമാണ് യുവാവും ബന്ധുവും വാടക വീട്ടിലെത്തിയത്. ഇവര്‍ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മൂന്നു പേര്‍ പുറത്ത് നിന്ന് എത്തുകയും വീട്ടില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന് പറഞ്ഞ് യുവാക്കളെ മര്‍ദിച്ചു. ശേഷം
ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലില്‍ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു.

തുടര്‍ന്ന് 5 ലക്ഷം രൂപ സംഘം യുവാവിനോട് ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്ന് പറഞ്ഞപ്പോള്‍ പഴ്‌സില്‍ നിന്നു എടിഎം കാര്‍ഡ് പിടിച്ചു വാങ്ങി. ശേഷം കാറും മൊബൈല്‍ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. എടിഎം കാര്‍ഡ് ഉപയോഗിച്ചു പല സമയത്ത് നിന്നായി 50,000 രൂപ സംഘം പിന്‍വലിച്ചു. പിന്നീട് ബാക്കി തുക ചോദിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്. വൈറ്റിലയിലെ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ് ജൂലിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിജയ്യുടെ മെര്‍സല്‍, വി.കെ പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളില്‍ നായികയുടെ മേക്കപ്പ്അപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ജൂലി. മുന്‍നിര നായികമാരുടെ പ്രൊഫഷണല്‍ ബ്യൂട്ടിടെക്‌നീഷ്യന്‍ കൂടിയാണ് ജൂലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News