ആർ.എസ്സ് എസ്സ് പ്രവർത്തകന്‍റെ കൊലപാതകം; പ്രതികളായ ആര്‍.എസ്സ്.എസ്സുകാര്‍ ഇന്നും കോടതിയിൽ കീഴടങ്ങിയില്ല

ആർ.എസ്സ് എസ്സ് പ്രവർത്തകനായ കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റകാരാണെന്നു കോടതി കണ്ടെത്തിയ ആർ.എസ്സ് എസ്സ് പ്രവർത്തകരായ 9 പ്രതികൾ ഇന്നും കോടതിയിൽ കീഴടങ്ങിയില്ല.

പ്രതികൾകളെ ഹാജരാക്കാൻ 10 ദിവസം കൂടി വേണമെന്ന അപേക്ഷ പരിഗണിച്ച് കേസ് ഈ മാസം 14 ലേക്ക് മാറ്റി.കഴിഞ്ഞ ഫെബ്രുവരി 7 നാണ് കടവൂർ ജയനെ വെട്ടികൊലപ്പെടുത്തിയത്.

വിനോദ്, ഗോപൻ, സുബ്രഹ്മണ്യൻ, അനിയൻ, പ്രണവ്, അരുൺ, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നി പ്രതികൾ കുറ്റാകാരാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്‌ജി. S. കൃഷ്ണകുമാറാണ് വിധിച്ചത് എന്നാൽ പ്രതികൾ മുങ്ങിയതിനാൽ ശിക്ഷ പറയുന്നത് മാറ്റി.

ഈ കോടതി അവധി ആയതിനാൽ ജില്ലാ സെഷൻസ് 2ാം കോടതി കേസ് പരിഗണിച്ചപ്പോഴും ഒളിവിൽ കഴിയുന്ന പ്രതികൾ ഹാജരാകാത്തതിനെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റിയെങ്കിലൂം പ്രതികൾ കീഴടങ്ങിയില്ല.

പ്രതികൾകളെ ഹാജരാക്കാൻ 10 ദിവസം കൂടി വേണമെന്ന ജാമ്യക്കാരുടെ അപേക്ഷ പരിഗണിച്ച് കേസ് ഈ മാസം 14 ലേക്ക് മാറ്റി.കഴിഞ്ഞ 2012 ഫെബ്രുവരി 7 നാണ് കടവൂർ ജയനെ വെട്ടികൊലപ്പെടുത്തിയത്.

2012 ഫെബ്രുവരി 7ന് കടവൂർ ക്ഷേത്ര ജംഗ്ഷനിൽ വച്ച് പട്ടാപ്പകൽ ഒമ്പതോളം ആർ.എസ്.എസ് പ്രവർത്തകർ മരകായുധങ്ങൾ കൊണ്ടു വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 143, 147, 148, 324, 302, 149 ഐപിസി.എന്നീ വകുപ്പുകൾ പ്രകാരമായിരിന്നു കേസ്. എന്നാൽ പ്രതികൾ ഹാജരായില്ലെങ്കിലും ശിക്ഷ വിധിക്കാനാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here