ഡല്‍ഹി നാളെ വിധിയെഴുതുമ്പോള്‍

ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുകയാണ്. പ്രചാരണത്തിന് വ്യാഴാഴ്ച സമാപനമായി. ബഹുകക്ഷിമല്‍സരമാണ് നടക്കുന്നതെങ്കിലും പ്രധാനപോര് സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ടിയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ്. കോണ്‍ഗ്രസ് മല്‍സരരംഗത്തുണ്ടെങ്കിലും വിജയിക്കാനുള്ള സാധ്യത വിരളമാണ്.

അരവിന്ദ് കെജ്രിവാള്‍ അധികാരമേറിയ 2013നുമുമ്പ് 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ഒരു സീറ്റും ലഭിച്ചിരുന്നില്ല.

സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത വിരളമാണുതാനും. ഡല്‍ഹിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കംമുതല്‍ അഴിച്ചുവിട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here