പ്രവാസികളോടും കരുതല്‍; വകയിരുത്തിയത് 90 കോടി

പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസി വകുപ്പിന് 90 കോടി രൂപ വകയിരുത്തുന്നതായി തോമസ് ഐസക്ക്. പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍ 30 കോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റിലെ പ്രവാസിക്ഷേമത്തിനു വേണ്ടിയുള്ള പ്രധാന പ്രഖ്യാപനങ്ങള്‍.തിരിച്ചുവരുന്ന മലയാളികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ മുന്‍ഗണന. സാന്ത്വനം സ്‌കീമിനായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമാക്കി ഉയര്‍ത്തി.പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടി.

ചെറുകിട സംരംഭകര്‍ക്കും മൂലധന സബ്സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്സിഡിയും നല്‍കാന്‍ 18 കോടി. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News