
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്.
ഡൽഹി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിയമിലിയയിലും ഷഹീൻ ബാഗിലും വെടിവെപ്പുണ്ടായിരുന്നു.
സ്കൂട്ടറിൽ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നിൽ നിന്ന് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണ്.
അതിനിടെയാണ് ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പുണ്ടായത്. ഈ കേസില്‍ പ്രതി കപിൽ ഗുജ്ജാറിനെ പൊലീസ് പിടികൂടിയിരുന്നു.
ഈ കേസിലും അന്വേഷണം നടക്കുകയാണ്. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here