നാല് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു.എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.
ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ 9311 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചിലവഴിച്ചു. 13 ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കി.
അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 1450 രൂപയ്ക്ക് നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്നതാണ് അതിവേഗ റെയില്‍. മൂന്നുവര്‍ഷത്തിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

Get real time update about this post categories directly on your device, subscribe now.