രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു.
അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങള്‍ നടന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് രമ്യ കോടതിയില്‍ ഹാജരായത്.

കഴിഞ്ഞദിവസം നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും കോടതി വിസ്തരിച്ചിരുന്നു.

ലാലിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.

കേസില്‍ സിനിമാ മേഖലയില്‍ നിന്നടക്കം 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here