കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേരള ബജറ്റ്

നാടുകാണിയിൽ കൈത്തറി പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതുൾപ്പെടെ കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റ്.ധർമടത്ത് ദേശീയ നിലവാരത്തിലുള്ള ഹോട്ടൽ മാനേജ്മെന്റ് കോളേജ്,ആറളത്ത് യോഗ കേന്ദ്രം തുടങ്ങി ജില്ലയ്ക്ക് മികച്ച പരിഗണനയാണ് ബജറ്റിൽ ലഭിച്ചത്.

തറിയുടെയും തിറയുടെയും നാടായ കണ്ണൂരിലെ കൈത്തറി മേഖലയ്ക്ക് ഉണർവ് പകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. നാടുകാണിയിൽ 6 കോടി ചിലവിൽ കൈത്തറി പ്രോസസ്സിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതാണ് പ്രധാന പ്രഖ്യാപനം.ബജറ്റിൽ 153 കോടി രൂപ കൈത്തറി മേഖയ്ക്കായി വകയിരുത്തിയത് ജില്ലയിലെ കൈത്തറി ഗ്രാമങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.

ധർമടത്ത് ദേശീയ നിലവാരം പുലർത്തുന്ന ഹോട്ടൽ മാനേജ്മെന്റ് കോളേജ് സ്ഥാപിക്കും എന്നതാണ് കണ്ണൂർ ജില്ലയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം.ആറളത്ത് യോഗ കേന്ദ്രത്തിന് രണ്ട് കോടി രൂപ വകയിരുത്തിയത് ഉൾപ്പെടെ ജില്ലയ്ക്ക് മികച്ച പരിഗണനയാണ് ബജറ്റിൽ ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ പൊതുമേഖല സ്ഥാപനമായ ക്ലേ ആൻഡ് സിറാമിക്‌സിന് 4 കോടി രൂപ വകയിരുത്തിയത് സ്ഥാപനത്തിന്റെ വൈവിധ്യവൽക്കാരണ പദ്ധതികൾക്ക് കരുത്താകും.ദേശീയ ജലപാത ഉദ്ഘാടനത്തോടെ മലബാർ റിവർ ക്രൂയിസ് പദ്ധതി കൂടുതൽ ആകർഷകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here