യുവാവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിന്റെ ദൃശ്യങ്ങളും പാട്ടും സംഭാഷണവും ചേര്‍ത്ത് വീഡിയോ ഷെയര്‍ ചെയ്തു; പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യാ ശ്രമം; കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങളാണ്. ബന്ധുവായ യുവാവിനെ കഴുത്തറത്ത് കൊന്നശേഷം പ്രതി സാമൂഹിക മാധ്യമ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. 19കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീനെ (26) കഴുത്തറത്തു കൊന്നത്.

കൊന്നതിനു ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേര്‍ത്ത് സാമൂഹികമാധ്യമമായ ലൈക്കിയില്‍ വീഡിയോ പോസ്റ്റ്ചെയ്യുകയായിരുന്നു.

കൊലയ്ക്ക് ശേഷം സ്വയം കഴുത്തറുത്ത പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

ശസ്ത്രക്രിയ കഴുത്തിലായതിനാല്‍ പ്രതിക്ക് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. അതിനാല്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസിന് വ്യക്തതയില്ല.

ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ്. കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണില്‍നിന്നാണ് പ്രതി വീഡിയോ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News