മിൽമ മലബാർ മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ചരിത്രവിജയം; 14ൽ 9 സീറ്റും നേടി ഇടതുപക്ഷം ഭരണസമിതി സ്വന്തമാക്കി

മിൽമ മലബാർ മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ചരിത്രവിജയം. 14ൽ ഒമ്പത്‌ സീറ്റും നേടിയാണ്‌ ഇടതുപക്ഷം ഭരണസമിതി സ്വന്തമാക്കിയത്‌. 30 വർഷചരിത്രത്തിൽ ആദ്യമാണ്‌ മലബാർ യൂണിയൻ നേതൃത്വം എൽഡിഎഫിന്‌ ലഭിക്കുന്നത്‌.

കാസർകോട്‌, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിൽ ഇടതുപക്ഷ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ, വയനാട്‌, മലപ്പുറം ജില്ലകളിൽ കോൺഗ്രസും.

പി പി നാരായണൻ, കെ സുധാകരൻ, (കാസർകോട്‌), സി ശ്രീനിവാസൻ, പി ടി ഗിരീഷ്‌കുമാർ, കെ കെ അനിത(കോഴിക്കോട്‌), കെ എസ്‌ മണി, കെ ചെന്താമര, എസ്‌ സനോജ്‌, വി വി ബാലചന്ദ്രൻ( പാലക്കാട്‌) എന്നിവരാണ്‌ വിജയിച്ച എൽഡിഎഫ്‌ പ്രതിനിധികൾ.

ലെയ്‌സമ്മ ആന്റണി, ടി ജനാർദനൻ(കണ്ണൂർ), ടി കെ ഗോപി(വയനാട്‌), ടി പി ഉസ്‌മാൻ, സുധാമണി പാറക്കൽ( മലപ്പുറം)എന്നീ കോൺഗ്രസ്‌ സ്ഥാനാർഥികളും ജയിച്ചു.

മലബാർ യൂണിയൻ ചെയർമാനായിരുന്ന കെ സുരേന്ദ്രൻ നായരടക്കം തോറ്റത്‌ കോൺഗ്രസിന്‌ വലിയ ക്ഷീണമായി. ആറ്‌ ജില്ലകളിൽ വെള്ളിയാഴ്‌ചയായിരുന്നു തെരഞ്ഞെടുപ്പ്‌.

ക്ഷീരസംഘം പ്രതിനിധികളായ 1,100 ഓളം പേരായിരുന്നു വോട്ടർമാർ. വിജയിച്ച ഭരണസമിതി അംഗങ്ങൾ 10ന്‌ കോഴിക്കോട്‌ പെരിങ്ങൊളത്തെ മിൽമ മേഖലാ ആസ്ഥാനത്ത്‌ യോഗം ചേർന്ന്‌ ഭാരവാഹികളെ തെരഞ്ഞെടുക്കും. കോഴിക്കോട്‌ വിജയിച്ചവരെ ആനയിച്ച്‌ തെരഞ്ഞെടുപ്പ്‌ നടന്ന നടുവട്ടത്തും പെരിങ്ങൊളത്തും പ്രകടനമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News