ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്.

കോടതിപാലം ജംക്ഷനില്‍ ഫ്‌ളൈ ഓവറോടുകൂടിയ ട്രാഫിക് പരിഷ്‌കാരം, വൈവിധ്യമാര്‍ന്ന പാര്‍ക്കിങ് സംവിധാനം, വിനോദസംവിധാനങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്. ടി എം തോമസ് ഐസക് വിഭാവനംചെയ്ത ‘ആലപ്പുഴ പൈതൃക പദ്ധതി ‘യിലൂടെയാണ് നഗരം പഴമയെ വീണ്ടെടുക്കുന്നത്.

വിദേശികളടക്കം പതിനായിരങ്ങള്‍ വര്‍ഷാവര്‍ഷം എത്തുന്നുണ്ടെങ്കിലും കായല്‍യാത്ര നടത്തി മടങ്ങുകയാണ്. ഒരുദിവസംപോലും നഗരത്തില്‍ തങ്ങുന്നില്ല. ഇതിന് മാറ്റംവരുത്തണമെന്ന മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും കാഴ്ചപ്പാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ആലപ്പുഴ പൈതൃക പദ്ധതിക്ക് ചിറകുവിരിച്ചത്.

ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങളെങ്കിലും 2020-21ല്‍ ജനങ്ങള്‍ക്കു തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് തോമസ് ഐസക് പറഞ്ഞു. പഴയ ഗുജറാത്തി പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഓര്‍മ്മത്തെരുവ് പദ്ധതിയും ഉദ്ഘാടനം ചെയ്യപ്പെടും.

പള്ളി, അമ്പലം, വിദ്യാഭ്യാസ – ആരോഗ്യ – വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട 15 പൈതൃക മന്ദിരങ്ങളുടെ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകും.

ഇവയും കിഫ്ബി സഹായത്തോടെ നടത്തുന്ന കനാല്‍ നവീകരണമടക്കമുള്ള പ്രവൃത്തികളും ചേരുമ്പോള്‍ ആലപ്പുഴയ്ക്ക് പൈതൃക നഗരമെന്ന നിലയില്‍ ഒരു പുനര്‍ജന്മം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News