ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി

നെടുമ്പാശേരി: കൊറോണ വൈറസ്‌ ഭീഷണി നിലനിൽക്കുന്നതിനിടെ ചൈനയിലെ ഹ്യൂബി പ്രൊവിൻസിൽനിന്നുള്ള 15 മലയാളി വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി 11 ഓടെ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇവരെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. പതിനഞ്ച് പേരും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിയത്.

എയർ ഏഷ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കിയിരുന്നു. ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നിയന്ത്രണത്തിൽ അഞ്ച്‌ ആംബുലൻസുകളിലാണ് ഇന്നലെ ഇവരെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് രോഗലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് ഇവര്‍ക്ക് വീടുകളിലേക്കു പോകാൻ അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here