ദില്‍ മേ കോന്‍ ? ; വിധിയെ‍ഴുതാന്‍ രാജ്യതലസ്ഥാനം; വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനം ആർക്കൊപ്പമെന്ന്‌ ഉറപ്പിക്കാന്‍ രാജ്യ തലസ്ഥാനം ഇന്ന് വിധിയെ‍ഴുതും. 70 മണ്ഡലത്തിലെ വേട്ടെടുപ്പ് ആരംഭിച്ചു. ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. ആകെ 672 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്–28 പേർ.

തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിങ് വെള്ളിയാഴ്ച വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് കേന്ദ്രസർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പിന്‌ അസൗകര്യം ഉണ്ടാകാതിരിക്കാൻ ജാമിയ മിലിയ ക്യാമ്പസിന്റെ ഏഴാം നമ്പർ ഗേറ്റിനുമുമ്പിൽ നടക്കുന്ന പൗര്വത ഭേദഗതി നിയമത്തിനെതിരെയുള്ള സമരം താൽക്കാലികമായി നാലാം നമ്പർ ഗേറ്റിലേക്ക് മാറ്റി.

വോട്ടെടുപ്പിനുശേഷം പഴയസ്ഥലത്ത്‌ സമരം പുനഃസ്ഥാപിക്കുമെന്ന്‌ ജാമിയ ഏകോപനസമിതി അറിയിച്ചു.
ഭരണനേട്ടവും ജനകീയ പദ്ധതികളും ആയുധമാക്കിയാണ്‌ എഎപിയുടെ പ്രചാരണം.

എഎപി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ്‌ ഭൂരിപക്ഷം സർവേകളും പ്രവചിച്ചത്‌. ഇന്ത്യാ ടുഡെ, എൻഡിടിവി, എൻബിടി, ടൈംസ് നൗ, എബിപി ചാനൽ എന്നിവയുടെ സർവേകൾ എഎപിക്ക്‌ 60നു മുകളിൽ സീറ്റുകളാണ് പ്രവചിച്ചത്.

2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റ് നേടിയാണ് എഎപി ഡൽഹിയിൽ അധികാരത്തിലെത്തിയത്‌. ബിജെപി മൂന്നു സീറ്റ് ജയിച്ചപ്പോൾ കോൺഗ്രസ്‌ പൂജ്യത്തിലൊതുങ്ങി. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുകൂടി ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here