ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ചു; തമിഴ്നാട് വനം വകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ട് തേടി

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ച തമിഴ്നാട് വനംവകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷൻ പോലീസ് റിപ്പോർട്ട് തേടി. കുട്ടിയെ വിളിച്ച് ചെരുപ്പിന്റെ വള്ളി ഊരിക്കുന്ന ദൃശ്യങൾ സമൂഹ മാധ്യമങളിൽ വൈറലായി.

കഴിഞ്ഞ 6ാം തീയതി തന്റെ മണ്ഡലമായ നീലഗിരിയിൽ എത്തിയപ്പോഴാണ് മന്ത്രി ശ്രീനിവാസൻ ആദിവാസി ബാലനെ വിളിച്ച് ചെരുപ്പ് ഊരാൻ ആവശ്യപ്പെട്ടത് കുട്ടി അതനുസരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇന്നു വൈറലാണ്.

മാധ്യമങളും സംഭവം ഏറ്റെടുത്തപ്പോൾ മന്ത്രി ചെരുപ്പഴിച്ച കുട്ടിയുടെ കുടുമ്പത്തെ തന്റെ മണ്ഡലത്തിലെ ഓഫീസിൽ വിളിച്ചു വരുത്തു ഖേദം പ്രകടിപ്പിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

അതേ സമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ സംഭവത്തെ നിസ്സാര വൽക്കരിച്ചു. മന്ത്രി ശ്രീനിവാസൻ രാജിവെക്കണമെന്ന് സിപിഐഎം ഡി.എം.കെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News