ട്രെയിനുകളില്‍ വ്യാപക കവര്‍ച്ച; 15 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

ട്രെയിനുകളില്‍ വന്‍ കവര്‍ച്ച മലയാളിയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് കവര്‍ച്ച നടന്നത്.

15 ലക്ഷം രൂപയുടെ സ്വര്‍ണവും 22000 രൂപയും വിലയേറിയ വാച്ചും നഷ്ടപ്പെട്ടതായി പരാതി. മലബാര്‍ എക്സ്പ്രസില്‍ യാത്രക്കാരിയായ കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.

വടകരയ്ക്ക് സമീപമാണ് കവര്‍ച്ച നടന്നതെന്നും പരാതിയില്‍ പറയുന്നു. സിങ്കപ്പൂരില്‍ നിന്ന് വന്ന യാത്രക്കാരി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

ചെന്നൈ – മംഗലൂരു എക്സ്പ്രസില്‍ ചെന്നൈ സ്വദേശിയെയും കൊള്ളയടിച്ചതായി പരാതി. തിരുപ്പൂര്‍ ക‍ഴിഞ്ഞാണ് മോഷണം നടന്നതെന്നും മോഷണത്തിനിരയായ പൊന്നിമാരന്‍ പരാതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel