ദില്ലിയില്‍ നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്: സീതാറാം യെച്ചൂരി

ദില്ലിയില്‍ നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഭരണഘടനയെയും മതേതരത്വ മൂല്യങ്ങളെയും ശക്തിപ്പെടുത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമെന്നും വികാര പരാമര്‍ശങ്ങളും വെറുപ്പിന്റെ രാഷ്ട്രീയവും ജനാധിപത്യത്തെ നിയന്ത്രിക്കരുതെന്നും യെച്ചൂരി പറഞ്ഞു.

ജാതി മത ദ്രുവീകരണവും വെറുപ്പും പ്രചരിപ്പിച്ച് നേട്ടം കൊയ്യാനും ശ്രമിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് ഉചിതമായ മറുപടി ദില്ലിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ജനവിധിയിലൂടെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News