സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിതീവ്രമായ പ്രതികൂലസാഹചര്യങ്ങളിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത്.
ദേശാഭിമാനിയില്‍ നിര്‍മല പഠിക്കേണ്ടത് എന്ന തലകെട്ടില്‍ എഴുതിയ ലേഖനത്തില്‍ കേരള സംസ്ഥാന ബജറ്റും കേന്ദ്ര ബജറ്റും തമ്മില്‍ ഒരു അവലോകനം നടത്തുകയാണ് ജോര്‍ജ് ജോസഫ്. പൊതുവെ സാമ്പത്തികമാന്ദ്യം പല കാരണങ്ങളാലും കേരളത്തെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഒരു ഉപഭോക്തൃസംസ്ഥാനമാണ് കേരളം എന്നതാണ് മുഖ്യകാരണം. തുടര്‍ച്ചയായ രണ്ടു പ്രളയങ്ങള്‍ കേരളസമ്പദ്ഘടനയ്ക്ക് ഏല്പിച്ച ആഘാതം ചെറുതല്ല. കാര്‍ഷികമേഖലയിലാണ് ഇത് പ്രകടമായി കണ്ടത്. വളര്‍ച്ച നെഗറ്റീവായി.
നികുതിവിഹിതത്തില്‍ 2800 കോടി രൂപയുടെ കുറവാണ് ഈ വര്‍ഷം വരുത്തിയിരിക്കുന്നത്. ജനുവരി – മാര്‍ച്ച് കാലയളവില്‍ കേന്ദ്രത്തില്‍നിന്ന് വായ്പയടക്കമുള്ള മൊത്തം ധനസഹായത്തില്‍ 8330 കോടിയുടെ കുറവ് വരുമെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. 2013- -14നും 2018- -19നുമിടയില്‍ വരുമാനം 13 .26 ശതമാനം ഉയര്‍ന്നപ്പോള്‍ ചെലവുകള്‍ ഉയര്‍ന്നത് 16 .13 ശതമാനമാണ്. സാമ്പത്തികസ്ഥിതിയെ സത്യസന്ധമായി വിലയിരുത്തുന്ന ബജറ്റ് പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തുന്നു. ഈ സത്യസന്ധത കേന്ദ്രവും കേരളവും തമ്മിലെ സമീപനങ്ങളിലെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്നതുമാണ്.

Get real time update about this post categories directly on your device, subscribe now.