എസ്ഐയെ വെടിവച്ചുകൊന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ദില്ലി: യുവതിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു.

സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ ദിപാന്‍ഷുവിന്റെ മൃതദേഹം ദില്ലിയിലെ കര്‍ണാലിന് സമീപം കാറില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഒന്‍പതരോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്റ്റേഷില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രീതി മരിച്ചു.

കിഴക്കന്‍ ദില്ലിയിലെ പട്പര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്തിരുന്നത്. രണ്ടുപേരും 2018 ബാച്ചിലെ സബ് ഇന്‍സ്പെക്ടറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News