മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി #WatchVideo

ബംഗളൂരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നതിനിടെ മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി.

ബിജെപി കര്‍ണാടക സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പരിഹാസം. ദില്ലി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കുന്ന മുസ്ലീം വനിത വോട്ടര്‍മാര്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ”രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കൂ. എന്‍.പി.ആര്‍ നടപ്പാക്കുമ്പോള്‍ വീണ്ടും കാണിക്കേണ്ടിവരും” എന്നാണ് പരാമര്‍ശം.

കാഗസ നഹി ദേക്കേന്‍ഗേ ഹം’ (ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല) എന്നും ട്വിറ്റീല്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയൊട്ടാക്കെ സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരങ്ങളില്‍ മുഴങ്ങിയ മുദ്രാവാക്യമാണ് ‘കാഗസ നഹി ദേക്കേന്‍ഗേ ഹം’ എന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here