യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ

യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഫിലിപ്പൈന്‍, ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധയുള്ളതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമായിലാണെന്നും മന്ത്രാലയം അറിയിച്ചു.

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ് ആയി.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 5 അംഗ കുടുംബത്തിനായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News