വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം; സംഘത്തില്‍ ഏഴു പേര്‍; പൗരത്വ നിയമത്തിനെതിരെ പോസ്റ്ററുകള്‍

കല്‍പ്പറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് വന്നവര്‍ പോസ്റ്ററുകള്‍ പതിച്ചാണ് മടങ്ങിയത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തമിഴ് വംശജര്‍ താമസിക്കുന്ന കമ്പമലയിലാണ് പട്ടാപകല്‍ മാവോവാദികളെത്തിയത്. മൂന്ന് സ്ത്രീകളുള്‍പ്പെടുന്ന ഏഴംഗസംഘം ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നാട്ടുകാരോട് സംസാരിച്ച ഇവര്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളാണ് ഇവിടങ്ങളില്‍ പതിച്ചത്.

കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പുണ്ട്. വിവിധ സംഘടനകള്‍ നടത്തുന്ന സമരങ്ങളുമായി ഐക്യപ്പെടുന്നതായും പോസ്റ്ററുകളില്‍ പറയുന്നു.
സിപിഐ മാവോയിസ്റ്റ് കബനിദളത്തിന്റെ പേരിലാണ് പോസ്റ്ററുകളുള്ളത്.

വോട്ട് ബഹിഷ്‌കരണ ആഹ്വാനമായും മറ്റും നേരത്തെയും മാവോയിസ്റ്റുകള്‍ എത്തിയ സ്ഥലമാണിത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം നേരത്തെ പൊലീസ് സ്ഥിരീകരിച്ചതുമാണ്. സംഭവത്തെതുടര്‍ന്ന് പോലീസ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ പരിശോധന തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News