റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വിദേശികള്‍ക്ക് ബാധകമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കുമെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം തള്ളി. അത്തരത്തില്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൗദി ഇഖാമ നിയമം ഭേദഗതി ചെയ്യുമെന്നും സ്‌പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുമെന്നും വിദേശ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം തൊഴില്‍ കരാറില്‍ മാത്രം പരിമിതപ്പെടുത്തുമെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
പുറത്തുപോകാനും രാജ്യത്തേക്ക് തിരികെ വരാനും വിദേശികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്നും വിദേശ യാത്രക്ക് സ്‌പോണ്‍സറുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതും മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സഅദ് അല്‍ഹമാദ് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.