” താന്‍ പാപ്പരാണ് ആസ്തി പൂജ്യം “-അനില്‍ അംബാനി

വായ്പ തിരിച്ചടച്ചില്ല .ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍ ആറാഴ്ചയ്ക്കുള്ളില്‍ 715.07കോടി രൂപ നല്‍കണമെന്ന് അനില്‍ അംബാനിക്ക് ബ്രിട്ടീഷ് കോടതി നിര്‍ദേശം. കേസില്‍ വാദം പൂര്‍ത്തിയാകാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കണം.

ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ ദുരന്തപൂര്‍ണമായ സംഭവഗതികളുടെ ഫലമായി ഇപ്പോള്‍ അങ്ങനെയല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിക്കുന്നില്ലെന്ന് ജഡ്ജ് ഡേവിഡ് വാക്‌സ്മാന്‍. ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി.

700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്.

ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല, അനില്‍ അംബാനി വിവരിച്ചു.ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News