വുഹാനില്‍ യുദ്ധസമാനമായ സാഹചര്യം. കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതര്‍ ഓരോ വീടുകളും കയറിയിറങ്ങി പരിശോധിക്കാന്‍ തുടങ്ങി. വൈറസ് സാന്നിദ്ധ്യം സംശയികുന്നവരെ ഉടന്‍തന്നെ ആശുപത്രികളിലേക്ക് നീക്കുന്നു.
രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈന പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ട്രംപ്. ലോകമെമ്പാടും 34,000-ത്തിലധികം ആളുകള്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ രോഗം ബാധിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും വുഹാനിലും ചുറ്റുമുള്ള ഹുബെ പ്രവിശ്യയിലുമുള്ളവരാണ്. അവിടെമാത്രം 724 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതിനിടെ, വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. ജനിതക വിശകലനത്തെ അടിസ്ഥാനമാക്കി ഏത് മൃഗത്തില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്ന് കണ്ടെത്തിയെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. മനുഷ്യരിലേക്ക് എത്തുന്നതിനു മുന്‍പ് മറ്റൊരു മൃഗത്തിലൂടെ കടന്നുപോയിരിക്കാം എന്നാണ് അനുമാനം. ഈനാംപേച്ചിയില്‍ നിലവിലെ വൈറസിന് 99% സമാനമായ കൊറോണ വൈറസ് ഗവേഷകര്‍ കണ്ടെത്തി.

Get real time update about this post categories directly on your device, subscribe now.