
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
പിന്നീട് ഇവരെ കാണാനോ ആശയവിനിമയം നടത്താനോ കുടുംബാംഗങ്ങളെ പോലും അനുവദിച്ചിരുന്നില്ല.തന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്. രണ്ട് തവണ എം.പിയായ വ്യക്തിയാണ്.
എന്നാല്‍ അവരോട് ഒരു തീവ്രവാദിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും മകള്‍ സന ഇല്‍തിജ മുന്‍പ് പ്രതികരിച്ചിരുന്നു.മെഹ്ബൂബ മുഫ്തിയെ തടങ്കലിലാക്കിയിട്ട് ഇപ്പോള്‍ 6 മാസം ആവുകയാണ് .എന്നാല് ഈ 6 മാസവും അമ്മയുമായ് എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്ന് വെളിപെടുത്തിയിരിക്കുകയാണ് മകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here