രാജ്യതലസ്ഥാനം ആര് ഭരിക്കും?

സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്.

എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. സംപൂജ്യരായ കോണ്‍ഗ്രസ് രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാനുള്ള കടുത്ത പോരാട്ടത്തിലുമാണ്. സമീപകാലത്ത് കണ്ട ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പാണ് ഇത്തവണ ദില്ലിയില്‍. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്.

വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടേണ്ടിയും വന്നു. പരമാവധി നേതാക്കളെ മണ്ഡലങ്ങളില്‍ നേരിട്ടെത്തിച്ച് പരമാവധി വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അഞ്ചു കൊല്ലത്തെ വികസനം തന്നെയായിരുന്നു കെജ്രിവാളിന്റെ തുറുപ്പ് ചീട്ട്. ഒന്നരക്കോടി വോട്ടര്‍മാരാണ് ദില്ലിയിലെ 672 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News