ദില്ലിയില്‍ മൂന്നാം തവണയും ആംആദ്മി തന്നെയെന്ന് എക്സിറ്റ് പോള്‍; 50ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചനങ്ങള്‍

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടി മൂന്നാം തവണയും ആംആദ്മി അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ടൈംസ് നൗ: എഎപി 44, ബിജെപി 26
ന്യൂസ് എക്സ്: എഎപി 53-57, ബിജെപി 11-17, കോണ്‍ഗ്രസ് 0-2
ഇന്ത്യ ന്യൂസ്: എഎപി 53-57, ബിജെപി 11-17, കോണ്‍ഗ്രസ് 0-2
ഇന്ത്യ ടിവി: എഎപി 44, ബിജെപി 26, കോണ്‍ഗ്രസ് 0
റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത്: എഎപി 48-61, ബിജെപി 9-21, കോണ്‍ഗ്രസ് 1
ടിവി9 ഭാരത് വര്‍ഷ്-സിസെറെ: എഎപി 54, ബിജെപി 15, കോണ്‍ഗ്രസ് 1
സുദര്‍ശന്‍ ന്യൂസ്: എഎപി 40-45, ബിജെപി 24-28, കോണ്‍ഗ്രസ് 2-3
എബിപി ന്യൂസ്- സീ വോട്ടര്‍: എഎപി 49-63, ബിജെപി 5-19, കോണ്‍ഗ്രസ് 0-4
എന്‍ഡിടിവി: എഎപി 50, ബിജെപി 19, കോണ്‍ഗ്രസ് 01

ആറുമണി വരെ 54.97 ശതമാനം പോളിംഗാണ് നടന്നത്. കഴിഞ്ഞ നാലു തവണത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവാണ് ഇത്തവണ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി അധികാരത്തിലേറിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ദില്ലിയില്‍ ബിജെപി 48 സീറ്റു നേടുമെന്ന മനോജ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്‌ട്രോങ് റൂമുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News